തലശ്ശേരി: വയലളം റീഡേർസ് സെൻ്റർ സംഘടിപ്പിച്ച പി. ജയചന്ദ്രൻ അനുസ്മരണ പരിപാടി ‘രാഗം; ശ്രീരാഗം!’ ഭാവഗായകനുള്ള വേറിട്ട സ്മരണാഞ്ജലിയായി. ആറു പതിറ്റാണ്ടോളം സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച പാലിയത്ത് ജയക്കുട്ടനെന്ന ഭാവഗായകൻ്റെ ഗാനങ്ങൾ അവതരിപ്പിച്ചും അദ്ദേഹത്തിൻ്റെ നിസ്തുലമായ സംഭാവനകൾ വിലയിരുത്തിയും ജീവിത മുഹൂർങ്ങൾ അനുസ്മരിച്ചും അതിഥികളും റീഡേർഡ് സെൻ്റർ അംഗങ്ങളും സംഗീതപ്രേമികളായ നാട്ടുകാരും ‘രാഗം; ശ്രീരാഗം!’ അനുസ്മരണ പരിപാടി അർത്ഥ പൂർണ്ണമാക്കി. പ്രസിഡണ്ട് സുരേഷ് കോമത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗായകൻ പി.പി.വത്സരാജ് പാനൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ക്ലബ്ബ് എഫ്.എമ്മിലെ.ആർ. ജെ. അതുല മുഖ്യാതിഥിയായി. സന്തോഷ്, ദിവ്യ, ദേവനന്ദ ഷാജി, എൻ.എം.ദിലീഷ്, കവിത, നീരജ്, ദ്രുപത മനോജ്, ജിബിൻ , പ്രശാന്ത് സൗരാഗ്, ഷാജി മുതലായവർ പി.ജയചന്ദ്രൻ പാടിയ ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചു. സുജൻ പന്തക്കൽ, കെ.രൂപശീ, വനിതാവേദി സെക്രട്ടറി സുജിത ടീച്ചർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.ദിനേശൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എം.എ. അനിൽ കുമാർ നന്ദിയും പറഞ്ഞു. പിന്നണിഗായകൻ എം. മുസ്തഫ മാസ്റ്റർ കോർഡിനേറ്ററായി.