കല്യാശേരി : കേരള സർക്കാർ സർവ്വീസ് പെൻഷൻകാരുടെ സംഘടന [ കെ. എസ്. എസ്. പി. എ ] പ്രതിഷേധ സമരം നടത്തി.
കെ. എസ്. എസ്. പി. എ. കല്യാശേരി ബ്ലോക്ക് കമ്മറ്റി എരിപുരം ട്രഷറിക്ക് മുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക. ഡി എ – പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക , മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ. എസ്. എസ്പി.എയുടെ നേതൃത്വത്തിൽ മാടായി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ സിക്രട്ടറി സുഖദേവൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. പി. ശേഖരൻ അധ്യക്ഷത വഹിച്ചു എൻ. തമ്പാൻ മാസ്റ്റർ, പി. അബ്ദുൾ ഖാദർ മാസ്റ്റർ, എം. പി. ദാമോദരൻ,
സി. പി. ജയരാജൻ, ഡോ. രമണി, കുട്ടികൃഷ്ണൻ വി.വി., പ്രകാശൻ ടി. ശ്രീലത കെ, എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.