Latest News From Kannur

സ്കോളർഷിപ്പ് തുക ഉപയോഗിച്ച് ശ്രീഭദ്രസ്കൂളിന് സൗണ്ട് സിസ്റ്റം നൽകി

0

ചൊക്ലി : രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റ് സർജന്റ് മേജർ ശ്രീഭദ്ര എസ് തനിക്ക് ലഭിച്ച സ്‌കോളർഷിപ്പ് തുക ഉപയോഗിച്ച് എൻ സി സി യൂണിറ്റിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .

പരിപാടിയുടെ ഔപചാരിക ഉത്ഘാടനം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്‌വിൻ ജോസ് നിർവഹിച്ചു .സ്‌കൂൾ മാനേജർ ശ്രീ പ്രസീത് കുമാർ സൗണ്ട് സിസ്റ്റം സർജന്റ് മേജർ ശ്രീഭദ്രയിൽ ഏറ്റുവാങ്ങി .സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീ പ്രശാന്തൻ തച്ചാറത് അധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രീസ് ശ്രീമതി സ്മിത .എൻ ,സ്റ്റാഫ് സെക്രട്ടറി എ .രചീഷ് ,എൻ സി സി ഓഫീസർ ശ്രീ ടി .പി .രവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സീനിയർ കേഡറ്റ് സർജന്റ് മേജർ കിരൺ ബേദി .എസ് നന്ദി പ്രകാശിപ്പിച്ചു .

സൗണ്ട് സിസ്റ്റം എൻ സി സി യൂണിറ്റിലേക്ക് സംഭാവന ചെയ്ത സർജന്റ് മേജർ ശ്രിഭദ്ര എസ് എന്ന കേഡറ്റിന് എൻ സി സി കാലിക്കറ്റ് ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിയിൽ നിന്നും ബെസ്‌റ്റ് കേഡറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട് കൂടാതെ എൽ എസ് എസ് ,യൂ എസ് എസ് , ഇൻസ്പയർ അവാർഡ് എന്നി സ്കോളർഷിപ്പുകളും ,ശാസ്‌ത്ര മേളയിൽ സംസ്ഥാന തലത്തിൽ രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിനെ പ്രതിനിധികരിച്ചുകൊണ്ട് പങ്കെടുത്ത കുട്ടിയാണ്.

Leave A Reply

Your email address will not be published.