മുൻ കാലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വൃക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചു വരുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുകയാണ്. ഇതേ പ്രകാരം ആരോഗ്യ സംരക്ഷണത്തിൻ്റ കാര്യത്തിലും ലക്ഷ്യ പ്രാപ്‌തിയിൽ എത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്നത് യുവാക്കളാണ് എന്നത് നമുക്ക് ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു എന്നതിൽ സംശയമില്ല. ഇന്നു വിദ്യാർത്ഥികൾ മുതൽ യുവാക്കളേയും മുതിർന്നവരേയും ഒരു പോലെ വൃക്ക രോഗങ്ങൾ പിടികൂടി കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കും, ഡയാലിസിസിനും പാവപ്പെട്ടവരാണ് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രയാസം അനുഭവിച്ചുകാണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ആശുപത്രികൾക്കും ഡയാലിസിസ് കേന്ദ്രങ്ങൾക്കും രോഗികളെ പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വൃക്ക ദാനം എന്നതിലുപരി വൃക്ക വാണിജ്യം ചികിത്സയുടെ മറവിൽ തഴച്ചുവളരുകയാണ്. സർക്കാർ ആശുപത്രികളിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും, ഡയാലിസിസിനും ഇടം ലഭിക്കാത്തവർ സ്വകാര്യ ആശുപത്രികെളയാണ് ആശ്രയിച്ചുകൊണ്ടിരുക്കുന്നത്. ചില ഇടങ്ങളിൽ പ്രാദേശികമായി സഹായ കമ്മിറ്റികൾ രൂപീകരിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കുന്നുണ്ടങ്കിലും സഹായം കിട്ടാത്തതിനാൽ പ്രയാസം അനുഭവിച്ചുകാണ്ടിരിക്കുകയാണ്. അനുയോജ്യമായ ഗ്രൂപ്പ് വൃക്ക ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിക്കാത്തത് കാരണം പലപ്പോഴും ഏജൻറുമാർ വഴി സംസ്ഥാനത്തിന് പുറേത്തക്ക് ഡോണറെ തേടി പോവുകയും ലക്ഷങ്ങൾ കൈക്കലാക്കി ഡോണർമാരും ഏജൻറുമാരും പണം കൈകക്കലാക്കി മുങ്ങുന്ന അവസ്ഥയും ഇന്നു ഏറെയാണ്. ഇത്തരം കബളിപ്പിക്കപ്പെടലിന് ശ്വാശ്വത പരിഹാരം കാണുന്നതിനു സർക്കാരും സമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വൃക്ക രോഗവുമായി ബന്ധപ്പട്ട ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകൾക്കുള്ള ചെലവ് സാധാരണക്കാർക്ക് താങ്ങാനവുന്നതിലുമപ്പുറമായത് കൊണ്ട് തന്നെ വൃക്ക രോഗ ചികിത്സ-മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് എൻ. ആർ. എച്ച് എമ്മിൻ്റെയോ സംസ്ഥാന ആരോഗ്യവകുപ്പിന്റേയാ സഹകരണേത്തൊടെയും പ്രത്യേക ഇൻഷുറൻസ് പദ്ധതി ആരംഭിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം.
പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററിലുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലുകളിലും വെൽനെസ്സ് സെൻ്ററിലുകളിലും, ഡയാലിസിസ് ചെയ്യുന്നതിനു സംവിധാനം ഒരുക്കണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ജീവ കാരുണ്യ മേഖലയിലെ യുവാക്കളുടെ പങ്കാളിത്തത്തോടെ സൗജന്യ വൃക്ക ദാന സേനകൾ പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ വാർഡുകളിൽ രൂപീകരിക്കുക. സ്കൂളുകൾ, കോളജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സന്നദ് സംഘടനകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വർഷത്തിൽ ഒരിക്കലെങ്കിലും ജനകീയ പങ്കാളിത്തത്തോടെ സൗജന്യ വൃക്ക രോഗ നിർണ്ണയ പ്രതിരോധ തുടർ ചികിത്സ ക്യാമ്പുകൾ നടത്തുക. പാവപ്പെട്ട ആളുകളുടെ വൃക്ക ശസ്ത്രക്രിയയ്ക്കും, ഡയാലിസിസ് ഉൾപ്പെടയുള്ള ചികിത്സകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നികുതി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകേണ്ടതുണ്ട്. വൃക്ക ദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വൃക്ക രോഗ പ്രതിരോധത്തെക്കുറിച്ചും സ്കൂളുകൾ, കോളേജുകൾ, സന്നദ് സംഘടനകൾ കേന്ദ്രീകരിച്ചും, ദൃശ്യ- ശ്രാവ്യ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഇവ കേന്ദ്രീകരിച്ചും വൃക്ക സംരക്ഷണത്തെക്കുറിച്ച് അവേബാധം ഉണ്ടാക്കുക. സൗജന്യമായി വൃക്ക ദാനം ചെയ്യുന്നവർക്കോ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ സർക്കാർ സർവീസിലോ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ ജോലി നൽകുക തുടങ്ങിയവയും നടപ്പിലാക്കേണ്ടിയിരിക്കുന്നു. വൃക്ക, കണ്ണ്, ലിവർ, ഹാർട്ട് തുടങ്ങിയ അവയവങ്ങൾ ജീവിച്ചിരിക്കുമ്പോഴോ മരണശേഷേമാ സൗജന്യമായി ദാനം ചെയ്യാൻ തയ്യാറാവുന്നവർക്കായി സർക്കാർ ആശുപത്രികളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേിലാ പ്രത്യേകം രജിസ്ട്രേഷൻ കൗണ്ടർ ആരംഭിക്കുകയും ചെയ്യുക. എങ്കിൽ ഈ മേഖലയിലെ കച്ചവടവത്കരണം ഇല്ലായ്‌മ ചെയ്യാനും, ഒരളവോളം വൃക്ക രോഗികളായ സാധാരണക്കാർക്ക് സാമ്പത്തിക പ്രയാസം കൂടാതെ ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഖാലിദ് പെരിങ്ങത്തൂർ
കണ്ണൂർ – ഫോൺ: 9495261632