ദക്ഷീണേന്ത്യയിലെ പ്രശസ്തമായ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ തമിഴ്നാട് സർക്കാറും ആർട്ട് ജേർണി മെൻറ്റോറിങ് അസോസിയേഷനും ചേർന്ന് നടത്തിയ “രാസരാസെച്ചരം” ഗ്രേറ്റ് ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുത്ത് മാഹിയിലെ ഗൗരിദർപ്പണ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികൾ. കേരളത്തിലും മാഹിയിൽ നിന്നുമായി അവസരം ലഭിച്ച ഏക നൃത്ത ഗ്രുപ്പ് ആണിത്.
ദക്ഷീണേന്ത്യയിലെ മഹത്തയായ ചോള സാമ്രാജ്യത്തിലെ പ്രസിദ്ധ രാജാക്കൻമാരിൽ ഒരാളും, ലോകപ്രശസ്ത ബൃഹദീശ്വര ക്ഷേത്ര ശില്പിയുമായ രാജ രാജ ചോളന്റെ 1040 മത് പിറന്നാളിന്റെ ഭാഗമായി നടന്ന “സദയ വീഴ”യിൽ ക്ഷേത്രത്തിലെ നന്ദി മണ്ഡപത്തിലാണു ചോള സാമ്രാജ്യത്തിന്റെയും തമിഴ് സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ട് നൃത്തം അവതരിപ്പിച്ചത്
കലൈമാമണി രേണുക വേണുഗോപാൽ, ഡോ. കൃഷ്ണാഞ്ജലി വേണുഗോപാൽ എന്നിവരുടെ ശിക്ഷണത്തിൽ റിദ്ധി സുധീർ , പി. പി. തൃഷ്ണ, അനുഗ്രഹ ഹരി , ജിയ ജിതിൻ, ശിവപ്രിയ, അദ്വിക സുധീഷ്, അൽവിത ഷൈൻ എന്നീ വിദ്യാർഥികൾ ആണ് നൃത്തം അവതരിപ്പിച്ചത്.