Latest News From Kannur

കർണ്ണികാരം ; പുസ്തക ചർച്ച 8 ന് 3 മണിക്ക്

0

 

മട്ടന്നൂർ : മട്ടന്നൂർ മയൂഖം ശിവരഞ്ജിനി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ , ശ്രീജ ഉണ്ണിക്കൃഷ്ണൻ എഴുതിയ കർണ്ണികാരം കവിതാ സമാഹാരത്തെ അടിസ്ഥാനമാക്കി സാഹിത്യ -പുസ്തക- ചർച്ച സംഘടിപ്പിക്കുന്നു.
8 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ശിവരഞ്ജിനി കലാക്ഷേത്രം ഹാളിലാണ് പുസ്തക ചർച്ച നടത്തുന്നത്. ബാബു.വി.സി യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചർച്ചായോഗത്തിൽ പി.എം.ജയശ്രി ടീച്ചർ ഗ്രന്ഥപരിചയം നടത്തും.
വി.ഇ. കുഞ്ഞനന്തൻ , നന്ദാത്മജൻ കൊതേരി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
പി.വി. വേണുഗോപാലൻ മാസ്റ്റർ സ്വാഗതവും വിജിന കൃതജ്ഞതയും പറയും. ചടങ്ങിൽ കവിതാവതരണവും നടക്കും.

Leave A Reply

Your email address will not be published.