ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ തലശ്ശേരി ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട്ടിൽ സ്നേഹവിരുന്നൊരുക്കിയ മാഹി എക്സ്ൽ പബ്ലിക് സ്കൂളിലെ എൻ. എസ്. എസ് വളണ്ടിയർമാർക്ക് സ്നേഹസമ്മാനമായി നോവലിസ്റ്റ് സി.കെ. രാജലക്ഷ്മി പുസ്തകങ്ങൾ നൽകി അനുമോദിച്ചു.
എൻ എസ് എസ് വളണ്ടിയമാർ ചെയ്ത പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്നും അത് എല്ലാവരും മാതൃകയാക്കണമെന്നും നോവലിസ്റ്റ് അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തക എൻ . ദീപ്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ കോർഡിനേറ്റർ വി.കെ. സുശാന്ത് കുമാർ ഏറ്റുവാങ്ങി. സ്കൂൾ വൈസ് പ്രിൻസിപ്പാൽ വി.കെ. സുധീഷ് , വെൽഫേർ ഓഫീസർ രാജേഷ് എം. എന്നിവർ സന്നിദ്ധരായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post