തലശ്ശേരി : ഇപ്റ്റ [ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ ] കണ്ണൂർ ജില്ല ദ്വിദിന ശില്പശാല തലശ്ശേരിയിൽ ആരംഭിച്ചു.
ഇപ്റ്റ കണ്ണൂർ ജില്ല പ്രസിഡണ്ട് വേലായുധൻ ഇടച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി. ബാലൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം ഗാനം ആലപിച്ചു കൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്തു. അനിൽ മാരാത്ത്, ജിതേഷ്കണ്ണപുരം ,
പ്രകാശൻ ചെങ്ങൽ , ഗണേഷ് വേലാണ്ടി , എൻ. സി. നമിത , എ.നിത തുടങ്ങിയവർ ആശംസയർപ്പിച്ചു. തുടർന്ന് ഗായകനും സംഗീത സംവിധായകനുമായ വി.ടി.മുരളി ജനകീയ സംഗീതത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് സംഗീത ശില്പശാലയിൽ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ അഡ്വ.എം.സി. നിഷാദ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post