പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സൈലം ലേണിംഗ് ആപ്പിന്റെ സഹകരണത്തോടെ 2025-ല്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷകളെ അഭിമുഖീകരിക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ‘കരിയര്‍ ഫോക്കസ്’ എന്ന പേരില്‍ ഏകദിന മോട്ടിവേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സും നല്‍കും. ഫിബ്രവരി എട്ടിന് ശനിയാഴ്ച കാലത്ത് ഒൻപത് മുതല്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വെച്ചാണ് ക്ലാസ്സ്. മെഡിക്കല്‍, എഞ്ചിനീയറിംഗ് അടക്കമുള്ള പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പിരിമുറുക്കങ്ങള്‍ അവസാനിപ്പിച്ച് പരീക്ഷകളെ അനായാസം നേരിടാനും, പ്ലസ് ടു-വിന് ശേഷമുള്ള കോഴ്സുകളെ കുറിച്ച് അവബോധം നല്‍കാനുമാണ് കരിയര്‍ ഫോക്കസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഭിഷാദ് ഗുരുവായൂര്‍, സൈലം സി.ഇ.ഒ ഡോ. അനന്തു തുടങ്ങിയ പ്രശസ്തര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് കരിയര്‍ ഫോക്കസിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ ആവശ്യമായ ലിങ്ക് നല്‍കിയിട്ടുണ്ട്. ലിങ്ക് മുഖേന രജിസ്ട്രേഷന്‍ സാധ്യമാവാത്ത കൂത്തുപറമ്പിന്റെ സമീപപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും അന്നത്തെ ദിവസം കാലത്ത് 8.30 മണി മുതല്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എൽ.എസ്.എസ്.-യു.എസ്.എസ്., എൻ.എം.എം.എസ്. തുടങ്ങിയ പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനവും നേരത്തെ ജ്യോതിസ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നടത്തിയിരുന്നു.
പത്രസമ്മേളനത്തില്‍ കോ-ഓർഡിനേറ്റർ ദിനേശന്‍ മഠത്തില്‍, കെ.പി. രമേഷ് ബാബു, ഇ.സുരേഷ്ബാബു, എം.എൽ.എ.യുടെ ഓഫീസ് സെക്രട്ടറി ജയചന്ദ്രൻ കരിയാട് എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post