പാനൂർ : ബാലിയിൽ ഫാതിമ ഹജ്ജുമ്മ മെമ്മോറിയൽ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന റൗളത്തുൽ ഉലും ഇസ്‌ലാമിക് അക്കാദമി പുത്തൂർ വാർഷിക
പൊതു സമ്മേളനവും കെട്ടിടോദ്ഘാടനവും നാളെ (ഫെബ്രുവരി 1 ന് ശനിയാഴ്ച 5:30 ന് ) തുടങ്ങും. പൊതു സമ്മേളനം നാളെ വൈകുന്നേരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. പി. മോഹനൻ എം. എൽ. എ,
കെ. എം. ഷാജി, സ്വാമി ആത്മ ദാസ് യാമി, കെ. വി. വേണുഗോപാൽ ഐ. പി .എസ്, കെ. പി. ഹാഷിം, പി. കെ. ഷാഹുൽ ഹമീദ്, കെ. കെ. സുധീർ കുമാർ എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 6 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെട്ടിടോദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി2 ന് മുശ്‌താഖ് റഹ്‌മാൻ ഹുദവി
ഉദ്ഘാടനം ചെയ്യും, മുസ്‌തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. ഫെബ്രുവരി 3 ന് ഷമീർ ദാരിമി കൊല്ലം, 4 ന് നവാസ് മന്നാനി പനവൂർ
5 ന്ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, 6 ന് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്യും അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ പ്രഭാഷണം നടത്തും. 7 ന് നൗഷാദ് ബാഖവി ചിറയിൻകീഴ്,
8 ന്സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണവും
സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണവും നടത്തും.
9 ന് ഞായർ രാവിലെ ആർട്സ് ഫെസ്റ്റ് പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 6:30 ന് ബുർദ , ദുആ മജ്‌ലിസ് നടക്കും.കൊയ്യോട് ഉമർ മുസ്‌ലിയാർ ദുആ നേതൃത്വം നൽകും. അനസ് ഹൈത്തമി പ്രഭാഷണം നടത്തും.
വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.
ഖുർആൻ പഠന കേന്ദ്രം , സ്കൂർ പഠനം , എന്നിവയാണ് നിലപ്പൻ നടക്കുന്നത്.
പത്ര സമ്മേളനത്തിൽ മുഹമ്മദ് അനസ് ഹൈതമി , മുഹമ്മദ് ബാലിയിൽ, സഫീർ ബാലിയിൽ, അസ് ലം ബാലിയിൽ , ശമ്മാസ് ബാലിയിൽ , അബ്ദുല്ല മുഹമ്മദ് റംഷീദ് കെ. എം. പങ്കെടുത്തു.