Latest News From Kannur

‘മൂന്നാം മോദി സര്‍ക്കാരിന് മൂന്നിരട്ടി വേഗം’, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി; ബജറ്റ്‌ സമ്മേളനത്തിന് തുടക്കം

0

ന്യുഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്‍കുന്ന രീതിയില്‍ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വഖഫ് ബോര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീ ശാക്തികരണത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീകളുടെയും കര്‍ഷകരുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്‌പോര്‍ട്‌സ്, ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലും മുന്നേറാന്‍ രാജ്യത്തിന് കഴിഞ്ഞു. നൂറാം വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി. എഐ മേഖലയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നതിനായി രാജ്യം എഐ മിഷന്‍ ആരംഭിച്ചതായും മുര്‍മു പറഞ്ഞു.

ഇന്ത്യ വൈകാതെ തന്നെ ലോകത്തിലെ മൂന്നാമത്തെ സ ാമ്പത്തിക ശക്തിയാകും. യുപിഐ ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെ ചെറിയ കടകളില്‍ വരെ എത്തിക്കാനായി. ചോദ്യപ്പേപ്പര്‍ ചോർച്ച തടയാന്‍ സുപ്രധാന നിയമങ്ങള്‍ നടത്തിയെന്നുംലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.

 

Leave A Reply

Your email address will not be published.