Latest News From Kannur

വനിതാ രത്നങ്ങള്‍ക്ക് ആദരം; 11 വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു

ചെന്നൈ: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 11 വനിതാ രത്നങ്ങളെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ദേവി അവാര്‍ഡ് നല്‍കി ആദരിച്ചു. ചെന്നൈ ഗ്രാന്‍ഡ് ചോള ഹോട്ടലാണ് 31-ാമത് ദേവി അവാര്‍ഡ് ദാന ചടങ്ങിന് വേദിയായത്.

ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പ്രീത റെഡ്ഡി, വിവിധ മേഖലയില്‍ നേട്ടം കൈവരിച്ച സ്ത്രീകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ഗ്രൂപ്പ് സി.ഇ.ഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

കര്‍ണാടക സംഗീതജ്ഞ സുധ രഘുനാഥന്‍, കവിയും എഴുത്തുകാരിയുമായ അരുന്ധതി സുബ്രഹ്മണ്യം, നര്‍ത്തകി ചിത്ര വിശ്വേശ്വരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. സുധ ശേഷായന്‍, സംഗീതജ്ഞ ഖദീജ റഹ്മാന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഓമന തോമസ്, അര്‍ജുന അവാര്‍ഡ് ജേതാവായ പാരാലിംപിക് താരം ഗെര്‍ലിന്‍ അനിക, വ്യവസായി ഡോ. ലക്ഷ്മി വേണു, സോള്‍ഫ്രീ ഫൗണ്ടേഷന്‍ സഹസ്ഥാപക പ്രീതി ശ്രീനിവാസന്‍, സംരംഭകരായ രാജവള്ളി രാജീവ്, സുചിത്ര ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചവര്‍.

Comments are closed.