പാനൂർ : കരിയാട് മണ്ഡലം കോൺഗ്രസ്സ് നേതാവും, ഐ. എൻ.ടി.യു സി ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്ന പാറേമ്മൽ രാഘവൻ്റെ ഒന്നാം ചരമവാഷികദിനം , മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് നേതാവ് എൻ.എ കരീം കൗൺസിലർ ശോഭന കുന്നുള്ളതിൽ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ടി.എം.ബാബുരാജ്, വി.പി. രാജൻ, സി.കെ. രവിശങ്കർ, പി.ടി. രത്നാകരൻ, പി.ശങ്കരൻ, സുപ്രിയ കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കരിയാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ടി.എച്ച് നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. സുനിൽ കുമാർ സ്വാഗതവും, എസ്.ആർ. ബ്രിജേഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post