Latest News From Kannur

സന്ദീപ് വാര്യര്‍ ഇനി കെപിസിസി വക്താവ്, മാധ്യമ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖം

0

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.

കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോണ്‍ഗ്രസിലെത്തിയത്.

റേഷന്‍ സമരം: സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്; അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കും, ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യര്‍. വക്താവ് ആയതോടെ കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് പ്രത്യക്ഷപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply

Your email address will not be published.