കല്ല്യാശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് ക്ലീൻ വെള്ളാഞ്ചിറ ഗ്രീൻ വെള്ളാഞ്ചിറ ഹരിത പ്രഖ്യാപന സമ്മേളനം ‘വെള്ളാഞ്ചിറ പൂരം’ രജിസ്‌ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം വിജിൻ എം എൽ എ അധ്യക്ഷനായി. നവകേരള മിഷൻ ജില്ലാ കോ കോ ഓർഡിനേറ്റർ പി സുനിൽ ദത്തൻ പ്രവർത്തന അവലോകനം നടത്തി. ശുചിത്വ സമിതി ജനറൽ കൺവീനർ കെ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നിറവ് കോഴിക്കോട് പ്രോജക്ട് ഫാക്കൽട്ടി ബാബു പറമ്പത്തിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിപി ഷാജിർ, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി നിഷ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, കല്യാശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടിവി രവീന്ദ്രൻ, പഞ്ചായത്ത് അംഗം പികെ ഓമന, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചേയർപേഴ്‌സൺ കെവി പ്രമീള സ്വാഗതവും ടി പി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.
2024 ഒക്ടോബർ 20 മുതൽ 2025 ജനവരി 26 വരെയുള്ള നാല് മാസങ്ങൾ തുടർച്ചയായി ഓരോ രണ്ടാഴ്ചയിലും ഒരു പൊതുപരിപാടി നടത്തിയാണ് ക്ലീൻ വെള്ളാഞ്ചിറ ഗ്രീൻ വെള്ളാഞ്ചിറ സുസ്ഥിര ശുചിത്വ പദ്ധതി നടപ്പിലാക്കാനായത്.
വെള്ളാഞ്ചിറയിലെ 518 വീടുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന പത്ത് അയൽ സഭകൾ ഇതിന് നേതൃത്വം നൽകുന്നു.
അയൽ സഭകൾ അഥവാ മൈക്രോക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തുടർ സുസ്ഥിര ശുചിത്വ പ്രവർത്തനങ്ങളുടെ ഹരിത പ്രഖ്യാപന സമ്മേളനമാണ് വെള്ളാഞ്ചിറ പൂരം.
വെള്ളാഞ്ചിറയിലെ എല്ലാ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും ഒരേ സമയം ഒരുമിച്ച് അണിനിരന്ന് കരിക്കാട്ട് മുത്തപ്പൻ കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും സമ്മേളന നഗരിയിലേക്ക് വർണശബളമായി നടന്ന ഘോഷയാത്രയിൽ മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി, എം. വിജിൻ എം. എൽ. എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, ഫ്രണ്ട്‌സ് ക്ലബ്ബ്, കൈരളി ക്ലബ്ബ്, കളരി സംഘം, ഫുട്‌ബോൾ ബോയ്‌സ് ഓഫ് വെള്ളാഞ്ചിറ, കുടുംബശ്രീകൾ, അയൽസഭകൾ തുടങ്ങിയവർ പങ്കെടുത്തു.