പാനൂർ : കേരള സ്റ്റേറ്റ് സർവിസ് പെന്ഷനേഴ്സ് യൂണിയൻ കരിയാട് യുണിറ്റ് മുപ്പത്തി മൂന്നാം വാർഷിക സമ്മേളനം കരിയാട് നമ്പിയാർസ് യു. പി. സ്കൂളിൽ നടന്നു. കെ. എസ്. എസ്. പി. യു. കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ വി. പി. നാണു ഉദ്ഘാടനം നിർവ്വഹിച്ചു. കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി.കെ. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി.വാസു വരവ് ചെലവ് കണക്കവതരിപ്പിച്ചു. പി.കെ.രവീന്ദ്രൻ അനുശോചന റിപ്പോർട്ടവതരിപ്പിച്ചു. എം.അസീസ്, എൻ.സി.ടി.വിജയകുമാർ, പി.മുഹമ്മദ് തൗഫീഖ്, പി.കെ.ഗോപാലകൃഷ്ണൻ, കെ.പി.ചന്ദ്രൻ, പി.കെ.രാജൻ, ആർ.പി.രമേഷ് കുമാർ, കെ.കുമാരൻ, കെ.ബേബി വിനോദിനി, കെ. സൂര്യകാന്ത് എന്നിവർ സംസാരിച്ചു. രാജൻ കക്കാടൻ്റവിട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.രാമചന്ദ്രൻ പ്രസിഡണ്ടായും പി.കെ.രാമചന്ദ്രൻ സെക്രട്ടറിയായും എൻ.പി.വാസു ട്രഷറർ ആയും പുതിയ കമ്മിറ്റി നിലവിൽ വന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.