Latest News From Kannur

ഓർമപ്പെയ്ത്ത് 95 ഞായറാഴ്ച

0

പാനൂർ : പാറാട് കൊളവല്ലൂർ ഹൈസ്‌കൂളിൽ നിന്നും 1995 ൽ എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ 30 വർഷത്തിനുശേഷം വീണ്ടും സ്‌കൂൾ അങ്കണത്തിൽ ഒത്തുചേരുന്നു. ‘ഓർമപ്പെയ്ത്ത് – 95’ എന്ന പേരിൽ നടക്കുന്ന ഈ പൂർവ വിദ്യാർത്ഥീ സംഗമം റിപ്പബ്ലിക് ദിനമായ ജനുവരി 26 നാണ്. രാവിലെ 10 മണിക്ക്, കെ.പി. മോഹനൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര-നാടകതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഡോ: കെ. വി. ശശിധരൻ, മോഹനൻ മാനന്തേരി, ഡോ: കെ.എം ചന്ദ്രൻ, ഷജിൽ മാസ്റ്റർ, പഞ്ചായത്തംഗം പി. മഹിജ, സ്‌കൂൾ മാനേജർ പ്രവീൺ, തുടങ്ങിയവർ ആശംസയർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതൽ 95 ബാച്ചിലെ വിദ്യാർത്ഥികൾ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ‘ഓർമ്മപ്പെയ്ത്ത്’ പ്രത്യേക പരിപാടിയും തുടർന്ന് കലാപരിപാടികളും നടക്കും. ഓർമ്മപ്പെയ്ത്ത് കാര്യങ്ങൾ വിശദീകരിക്കാനായി ചേർന്ന വാർത്താ യോഗത്തിൽ കെ.റനീഷ്, പി.കെ. ശബ്ന, കെ. ശ്രീജിത്ത്, എം.പി. സിജു, സി. ചാന്ദിനി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.