മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന 84-മത് ഏകാദശി ഉത്സവത്തിന് ഫിബ്രവരി 1 ന് കൊടിയേറും – രാത്രി 9.15നും 9.45 നും മധ്യേ തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിന് മുന്നെ രാത്രി 7 ന് കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ ശിക്ഷണത്തിൽ വാദ്യ പഠനം നടത്തിയ 51 ൽ പരം കുട്ടികൾ അവതരിപ്പിക്കുന്ന പാഞ്ചാരി മേളം – തുടർന്ന് കലവറ നിറയ്ക്കൽ, ശീവേലിക്ക് ശേഷം സംഗീത രാവ്.- 2 ന് ഞായറാഴ്ച്ച രാവിലെ 6.15 ന് കളഭം വരവ്’.10 ന് ഗോക്കൾക്ക് വൈക്കോൽ ദാനം.ഉച്ചയ്ക്ക് 12 ന് ഭക്തിഗാന സുധ, വൈകിട്ട് 6.30 ന് തായമ്പക, തുടർന്ന് ശ്രീകൃഷ്ണ ക്ഷേത്രം ഭജന സമിതി യൂത്ത് വിങ്ങിൻ്റെ 53-മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം – രാത്രി 8 ന് നിവേദ്യം വരവ്.- തുടർന്ന് 9.30 ന് ശിവം കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ.3ന് തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമം, കാഴ്ച്ച ശീവേലി, ഉച്ചയ്ക്ക് 12.30 ന് ഭക്തിഗാന സുധ. രാത്രി 9 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ‘നമ്മൾ ‘ നാടകം. 4 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6.30 ന് തായമ്പക – രാത്രി 7 ന് സംഗീത ഗുരുകുലം മാഹി അവതരിപ്പിക്കുന്ന കൃഷ്ണ ഭക്തിഗാനങ്ങൾ. രാത്രി 9.30 ന് സ്റ്റേജ് ഷോ-ജാനു തമാശകൾ.
5 ന് ബുധനാഴ്ച്ച രാവിലെ 8 മുതൽ ലക്ഷാർച്ചന. രാത്രി 7 ന് ഓട്ടൻ തുള്ളൽ.9.30 ന് മ്യൂസിക്കൽ നൈറ്റ് – ഗാനമേള.6 ന് വ്യാഴാഴ്ച്ച രാവിലെ മുതൽ ലക്ഷാർച്ചന – രാത്രി 7 ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 7 ന് എസ്.കെ.ബി.എസ്. മഹിളാ സമാജം 26-മത് വാർഷികാഘോഷം – വിവിധ കലാപരിപാടികൾ .7 ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ 10 വരെ ഉത്സവബലി. തുടർന്ന് പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ 34 – മത് വാർഷികാഘോഷ പരിപാടികൾ.8 ന് ശനിയാഴ്ച്ച രഥോത്സവം. നഗര പ്രദക്ഷിണം.ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പൂഴിത്തല, പാറക്കൽ, നഗര സഭാ ഓഫീസ്, മൈതാനം റോഡ് എന്നീ വഴികളിലൂടെ സഞ്ചരിച്ച് ക്ഷേതത്തിൽ എത്തിച്ചേരും – 9 ന് ഞായറാഴ്ച്ച രാത്രി 7 ന് തിടമ്പ് നൃത്തം, തുടർന്ന് ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട .10 ന് രാവിലെ 8ന് ആറാട്ട് – ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ – തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും -ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടാകും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post