കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി ‘പച്ചക്കറി കൃഷിയും റസിഡന്റ്സ് അസോസിയേഷനുകളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വീട്ടുമുറ്റങ്ങളിൽ ചെറിയ രീതിയിലെങ്കിലും കൃഷി ശീലമാക്കിയാൽ കുടുംബത്തിന് ആവശ്യമായ സ്വാദിഷ്ടവും സമ്പുഷ്ടവും വിഷരഹിതവുമായ പച്ചക്കറി ഉദ്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തരിശായി കിടക്കുന്ന സ്ഥലം ചെറിയ കൂട്ടായ്മയിലൂടെ കൃഷിചെയ്താൽ ക്രമേണ നമുക്ക് സ്വയം പര്യാപ്തത നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. റസിഡന്റ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ നടത്തിയ സെമിനാർ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ആർ. അനിൽകുമാർ അധ്യക്ഷനായി. പാപ്പിനിശേരി കൃഷി ഓഫീസർ കെ. കെ. രാജശ്രീ വിഷയം അവതരിപ്പിച്ചു. ടി. പി. വിജയൻ, ഫെറ ജില്ലാ സെക്രട്ടറി മുരളികൃഷ്ണൻ, കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ഈച്ചേരി, അഴീക്കോട് സ്നേഹ സംഗമം മട്ടന്നൂർ വെള്ളിയാപറമ്പ , അഞ്ചരക്കണ്ടി സ്നേഹതീരം, കക്കാട് സെൻട്രൽ ഒണ്ടേൻ പറമ്പ റസിഡൻ്റ് സ് അസോസിയേഷനുകളെ ആദരിച്ചു. മികച്ച രീതിയിൽ കൃഷി ചെയ്തതിനായിരുന്നു ആദരം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post