തലശ്ശേരി: മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ തല മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ മുന്നോടിയായി നഗരസഭാ പരിധിയിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. അംഗൻവാടികൾ, വിദ്യാലയങ്ങൾ സ്ഥാപനങ്ങൾ, എല്ലാ വാർഡുകളിലെയും വിവിധ സ്ഥലങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി മുന്നൂറിലധികം സ്പോട്ടുകളിൽ മാസ്സ് ക്ലീനിങ് ഡ്രൈവ് നടത്തി. സ്ഥിരമായി മാലിന്യ നിക്ഷേപം നടക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമായ ഇടങ്ങളായ സീ വ്യൂ പാർക്ക് പരിസരം, സെൻ്റിനറി പാർക്ക് പരിസരം, കോടതി പരിസരം, കടൽപ്പാലം, കൊടുവള്ളി പാലം, പുതിയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനത്തിനു ശേഷം
കൊടുവള്ളി പാലം, പുതിയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനത്തിനു ശേഷം ബോധവത്കരണ സന്ദേശം ഉൾകൊള്ളുന്ന ഐ. ഇ. സി. ബോർഡുകൾ നഗരസഭാ അധ്യക്ഷ കെ. എം. ജമുന റാണി ടീച്ചർ സ്ഥാപിച്ചു. കൂടാതെ എം.എൽ.എ ഓഫീസിനു സമീപമുള്ള സ്നേഹാരാമം, തലശ്ശേരി കോട്ട, മുനിസിപ്പൽ സ്റ്റേഡിയം പരിസരം, മഞ്ഞോടി, എന്നിവിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വ്യാപാരി സംഘടനകൾ, സ്‌കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ റെസിഡൻസ് അസോസിയേഷൻ യുവജന സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഗാ ക്ലീനിങ്ങ് നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തി, ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സർക്കാർ നിർദ്ദേശാനുസരണം മാലിന്യമുക്ത തലശ്ശേരി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ചിത്ര വിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണിടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.