Latest News From Kannur

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

0

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, പുരയിട ജൈവ വൈവിധ്യ സംരക്ഷണ അവതരണവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്റ്റ് അവതരണവുമാണ് നടത്തുന്നത്. ജൂനിയര്‍(10-14) സീനിയര്‍ (15-18) കോളേജ് (19-22) വിഭാഗങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി നാലിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്; keralabiodiversity.org?p=6023, ഫോണ്‍: 9567553557

Leave A Reply

Your email address will not be published.