Latest News From Kannur

കണ്ണൂർ ജില്ലാ വാർത്തകൾ

0

ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ: ഐ. ടി. ഐയും ഐ. എം. സി യും സംയുക്തമായി നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടോക്‌നോളജി, എയര്‍പോര്‍ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8301098705

കണ്ണൂര്‍ ഗവ: ഐ. ടി. ഐയും ഐ. എം. സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 9745479354

പി എസ് സി ഇന്റര്‍വ്യൂ 22ന്

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) മലയാളം മാധ്യമം (ഫസ്റ്റ് എന്‍സിഎ – എസ്ടി) (കാറ്റഗറി നമ്പര്‍ : 738/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബര്‍ 17 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസ്സേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. അവരവരുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോറം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ജില്ലാ ആഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700484

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ : 444/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 23, 24 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും. പ്രൊഫൈല്‍ മെസ്സേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. അവരവരുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോട് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0497 2700482

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത; എംഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/ പി.ജി.ഡി.പി.എസ്ഡബ്ല്യു. ഉദ്യോഗാര്‍ഥികള്‍ ജനുവരി 22 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497-2700194

 

Leave A Reply

Your email address will not be published.