പാനൂർ : പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായുള്ള പാനൂർ നഗരസഭയുടെ 2025-26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 18 ന് ശനിയാഴ്ച പൂക്കോം എൽ.പി സ്കൂളിൽ നടക്കും. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ കെ.പി.മോഹനൻ എം. എൽ. എ വികസന സെമിനാർ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ നയവും കാഴ്ചപ്പാടും ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ടി. രാജൻ മാസ്റ്റർ അവതരിപ്പിക്കും. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹനീഫ കരട് പദ്ധതികൾ വിശദീകരിക്കും. വൈസ് ചെയർപേഴ്സൺ റുഖ്സാന ഇഖ്ബാൽ സ്വാഗതവും സിക്രട്ടറി കെ.ആർ. മനോജ്കുമാർ കൃതജ്ഞതയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.