മാഹി : ഈസ്റ്റ് പള്ളൂർ പഴയ ഇ.എസ്.ഐക്ക് സമീപം പി.കെ.വൈഷ്ണവ് മനോജിൻ്റെ ‘ഹിതം’ വീട്ടിലാണ് മോഷണം നടന്നത്. 12,000 രൂപയും ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ ലോക്കറ്റും കവർച്ച നടത്തി. തിങ്കളാഴ്ച രാത്രി ഒമ്പതിനും ചൊവ്വാഴ്ച പുലർച്ചെക്കുമിടയിലാണ് മോഷണം നടന്നത്. വീട് പൂട്ടി ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് മോഷ്ടാക്കൾ മുൻവശത്തെ വാതിലും പിറകുവശത്തെ ഗ്രിൽസും തകർത്ത് കവർച്ച നടത്തിയത്. കേരള പൊലീസിൻ്റെ സഹായത്തോടെയുള്ള ഡോഗ് സ്ക്വാഡ് ബൈപാസ് റോഡ് വരെ ഓടി. സി.സി ടി.വി ക്യാമറ പരിശോധിക്കുന്നതിന് ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തിയതായി പള്ളൂർ പൊലീസ് അറിയിച്ചു.
Caption: ഈസ്റ്റ് പള്ളൂർ പഴയ ഇ.എസ്.ഐക്ക് സമീപം മോഷണം നടന്ന
പി.കെ.വൈഷ്ണവ് മനോജിൻ്റെ (31) ഹിതം വീട്ടിൽ പൊലീസ് പരിശോധിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.