കരിയാട് കൃഷി ഭവൻ “കേരഗ്രാമം” പദ്ധതി ഉദ്‌ഘാടനവും തെങ്ങ് കയറ്റ യന്ത്ര വിതരണവും ശ്രീ. കെ. പി. മോഹനൻ എം.എൽ.എ നിർവഹിച്ചു
പാനൂർ : തെങ്ങ് കൃഷിയുടെ സമഗ്ര വികസനത്തിനായുള്ള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതിയുടെ പാനൂർ നഗരസഭ കരിയാട് കൃഷിഭവൻ തല ഉദ്ഘാടനം കരിയാട് കാരുണ്യ സെന്ററിൽ വച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലം എം. എൽ. എ കെ. പി. മോഹനൻ നിർവ്വഹിച്ചു.
കരിയാട് കൃഷി ഓഫീസർ ഫൗസിയ പി. വി. സ്വാഗതവും, പാനൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ റുക്സാന ഇക്ബാൽ അധ്യക്ഷയുമായ യോഗത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജിതേഷ് സി.വി പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ ഭാഗമായി 25 കർഷകർക്ക് ചടങ്ങിൽ വച്ച് തെങ്ങ് കയറ്റ യന്ത്രത്തിന്റെ വിതരണവും നടത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് “ശാസ്ത്രീയമായ വിള പരിപാലനവും സംയോജിത രോഗ കീട നിയന്ത്രണവും തെങ്ങ് കൃഷിയിൽ” എന്ന വിഷയത്തിൽ കൂത്തുപറമ്പ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഷീന കാർഷിക ചർച്ച ക്ലാസ്സ് നടത്തി.
സതീശൻ പി. ( കൃഷി അസിസ്റ്റ്റ് ഡയറക്ടർ, പാനൂർ),അൻവർ കക്കാട്ട് (വാർഡ് കൗൺസിലർ), എൻ. എ. കരീം ( വാർഡ് കൗൺസിലർ), എ.എം. രാജേഷ് ( വാർഡ് കൗൺസിലർ), മജീദ് വി. കെ. ( കേരസമിതി പ്രസിഡണ്ട്)
ഹമീദ് മാസ്റ്റർ, ദിനേശൻ കെ. ( സെക്രട്ടറി, കാർഷിക കർമ്മ സേന ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.