Latest News From Kannur

സംസ്ഥാന സ്കൂൾ യുവജനോത്സവം: (തുടർച്ചയായി മൂന്നാം തവണയും മൃദംഗത്തിൽ എ. ഗ്രേഡ്)

0

ന്യൂമാഹി: മമ്പറം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി സഞ്ജയ്‌ സുരേഷിന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗവാദനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
കഴിഞ്ഞ അഞ്ചു വർഷമായി ന്യൂമാഹി മലയാള കലാഗ്രാമത്തിലെ പയ്യന്നൂർ രാജന്റെ കീഴിൽ മൃദംഗവാദനം അഭ്യസിക്കുകയാണ്.
തനിയാവർത്തനം ഖണ്ഡചാപ താളത്തിൽ രണ്ടുമാത്ര തള്ളി വായിച്ചാണ് സഞ്ജയ്‌ സുരേഷ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
2023, ’24 ,’25വർഷങ്ങളിൽ തുടർച്ചയായി മൂന്നാം തവണയാണ് സഞ്ജയ്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിൽ എ ഗ്രേഡ് നേടുന്നത്.
സീ കേരളം ടെലിവിഷൻ ചാനൽ സംഗീത റിയാലിറ്റി ഷോ സരെഗമപ – യിൽ സെക്കന്റ്‌ റണ്ണർ അപ്പ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2024-25 ജില്ലാതല സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും സെക്കന്റ്‌ എ ഗ്രേഡ് നേടി. 2025 കേരളോത്സവത്തിൽ മൃദംഗ മത്സരത്തിലും ദേശീയതല ബി.ആർ.സി. കല ഉത്സവിൽ ശാസ്ത്രീയ സംഗീതത്തിലും തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.
കൂത്തുപറമ്പ് ആയിത്തറയിലെ സുരേഷിന്റെയും അഞ്ജലി സുരേഷിൻ്റെയും മകനാണ്.

Leave A Reply

Your email address will not be published.