മാഹി: സംസ്ഥാന ലങ്കാഡി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരം ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് മീഡിയംസ്കൂളിൽ വെച്ച് നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ച് തലശ്ശേരി അമൃത വിദ്യാലയം 6 ആം ക്ലാസ്സ് വിദ്യാർത്ഥി പി .പാർഥിപ് സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനം ആയി. ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ വിശാഖപട്ടണം വെച്ച് നടക്കുന്ന ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പാർഥിപ് പങ്കെടുക്കും.
തലശ്ശേരി പാറാൽ കിഴക്കയിൽ കെ.എൻ. സജീവൻ, അഹിജ സജീവൻ ദമ്പതികളുടെ മകൻ ആണ്. പി. അഥിരത് (നവോദയ വിദ്യാലയം, മാഹി ) സഹോദരൻ ആണ്. പേരാവൂർ സാന്ത്വനം സ്പോർട്സ് അക്കാദമിയുടെ കീഴിൽ തങ്കച്ചൻ കോക്കാട്ട് ആണ് പാർഥിപിന് പരിശീലനം നൽകുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.