തലശ്ശേരി : ചലന ശേഷിയില്ലാത്ത ഭരണകൂടത്തെ ഉണർത്താനും, ഉയർത്താനും മാധ്യമങ്ങൾക്ക് സാധിക്കണമെന്നും, തിൻമകൾക്കെതിരെ നൻമയുടെ പടവാളായി മാറാൻ മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് എം. എൽ. എ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും തലശേരി പ്രസ് ഫോറം ഇ.നാരായണൻ സ്‌മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സി.എൻ. മുരളി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി സലിം മൂഴിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി അഭിലാഷ് പിണറായി, ചാലക്കര പുരുഷു, ജയേഷ് ചെറുപുഴ, പൊന്ന്യം കൃഷ്‌ണൻ, എ.കെ. സുരേന്ദ്രൻ, ടി.രവീന്ദ്രൻ, ദേവദാസ് മത്തത്ത്, എൻ . പ്രശാന്ത്, ജില്ലാ പ്രസിഡൻറ് സി.ബാബു, സെക്രട്ടറി ടി.കെ. അനീഷ് എന്നിവർ സംസാരിച്ചു. നവവത്സര ആഘോഷത്തിൻ്റെ ഭാഗമായി കേക്കു മുറിച്ച് മധുരം പങ്കിട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.