കണ്ണൂര്‍ ജില്ലയിലെ ആയിക്കര മാപ്പിളബേ, തലായി, അഴീക്കല്‍ മത്സ്യബന്ധന ഹാര്‍ബറിനകത്ത് അനധികൃതമായി ഉപേക്ഷിച്ചതായി കാണുന്ന പൊട്ടിപൊളിഞ്ഞതും ഉപയോഗശൂന്യവുമായ ഫൈബര്‍ യാനങ്ങളും യാനാവശിഷ്ടങ്ങളും 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഫിഷറീസ് വകുപ്പ് നേരിട്ട് ഇവ നീക്കം ചെയ്യുകയും നീക്കംചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ചിലവുകള്‍ പ്രസ്തുത യാന ഉടമകളില്‍ നിന്നും വസൂലാക്കി യാന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.