Latest News From Kannur

പി ആർ ചരമവാർഷികാചരണം; സഹകാരി സംഗമം നടത്തി

0

പാനൂർ: സഹകരണ മേഖല ഇന്ന് പരീക്ഷണഘട്ടത്തിലാണെന്നും ജനവിശ്വാസം വീണ്ടെടുക്കാൻ ജീവനക്കാരും ഭരണ സമിതിയും ഉൾപ്പടെ യോജിച്ച ശ്രമമാണ് നടത്തേണ്ടതെന്നും കെ.പി.മോഹനൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
പി.ആർ. കുറുപ്പിൻ്റെ ഇരുപത്തിനാലാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുത്തൂർ പി.ആർ മന്ദിരത്തിൽ സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.അദ്ദേഹം . നിക്ഷേപങ്ങളുടെ സുരക്ഷിതത്ത്വവും സേവന രംഗത്തെ ആധുനികവൽക്കരണവും സഹകരണ മേഖലയുടെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻ്റർ ജില്ലാ പ്രസിഡണ്ട് സജീന്ദ്രൻ പാലത്തായി അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖല; ഉത്തരവാദിത്വവും കടമകളും എന്ന വിഷയത്തെ കുറിച്ച് വില്ല്യാപ്പള്ളി സർവ്വീസ് സഹകരണബേങ്ക് മുൻ സെക്രട്ടറി പി.കെ.പവിത്രൻ ക്ലാസെടുത്തു.
പി.കെ പ്രവീൺ, കരുവാങ്കണ്ടി ബാലൻ, എൻ.ധനഞ്ജയൻ, ടി.പി.അനന്തൻ,
രാജു എക്കാൽ, സി.കെ.ബി.തിലകൻ, പി.ഷൈറീന, പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു. കെ.ശ്രീഷ്മ സ്വാഗതവും കെ.പി. റിനിൽ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.