Latest News From Kannur

കരോൾ ഘോഷയാത്രക്ക് ചാലക്കരയിൽ വരവേൽപ്പ്

0

മാഹി: പ്രാർത്ഥനാ ഗീതങ്ങളും, ആനന്ദനടനവും ആത്മീയ വിശുദ്ധി പടർത്തിയ നഗര ഗ്രാമവീഥികളിലൂടെ മയ്യഴി സെൻ്റ് തെരേസാ ബസലിക്ക സംഘടിപ്പിച്ച ക്രിസ്ത് മസ് കരോൾ ഘോഷയാത്ര, വഴി നീളെ തടിച്ചുകൂടിയ ജനമനസ്സുകളിൽ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി സന്ദേശമെത്തിച്ചു. ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ചിത്രീകരിച്ച ചലിക്കുന്ന പുൽക്കൂടിനെ വികാരിമാരും, കന്യാസ്ത്രീകളും, ഇടവകക്കാരും അനുധാവനം ചെയ്തു. ക്രിസ്തുമസ് അപ്പൂപ്പനും, മാലാഖമാരുമെല്ലാം ഘോഷയാത്രക്ക് മികവേകി.
സെൻ്റ് തെരേസാ സ്കൂളിൽ നിന്നുമാരംഭിച്ച വർണ്ണാഭമായ കരോൾ ഘോഷയാത്രക്ക് ചാലക്കര എം.എ. എസ്.എം.വായനശാലാ അങ്കണത്തിൽ വരവേൽപ്പ് നൽകി. ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.ജയൻ, ചാലക്കര പുരുഷു സംസാരിച്ചു. ജോസ് ബാസിൽഡിക്രൂസ് സ്വാഗതവും, സ്റ്റാൻലി ഡിസിൽവ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവുമുണ്ടായി. വിൻസെൻ്റ് ഫെർണാണ്ടസ്സ്, പോൾ ഷിബു, മാർട്ടിൻ കൊയ് ലോ, ഡീക്കൻ മെൽവിൻ, ഡീക്കൻ ലിബിൻ, സിസ്റ്റർ നവ്യ, സിസ്റ്റർ ആൻ ജോസ് നേതൃത്വം നൽകി.

ചിത്രവിവരണം: ചാലക്കര വായനശാലാ പരിസരത്ത് കരോൾ ഘോഷയാത്രക്ക് നൽകിയ വരവേൽപ്പ്

Leave A Reply

Your email address will not be published.