മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍; മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് പുതിയ നിയോഗം
ന്യൂഡല്‍ഹി: സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ ഗവര്‍ണര്‍. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ മാറ്റിയാണ് അജയ് കുമാര്‍ ഭല്ലയെ പുതിയ ഗവര്‍ണറായി നിയമിച്ചത്. റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസറായ അജയ് കുമാര്‍ ഭല്ല പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. 1984 ബാച്ച് അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. 2019 മുതല്‍ 2024 വരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അജയ് കുമാര്‍ ഭല്ല വിരമിച്ചത്.