ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ; കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ബിആര്‍എസിന്; സിപിഎമ്മിനും നേട്ടം
ന്യൂഡല്‍ഹി: ഈ വര്‍ഷം ബി.ജെ.പിക്ക് സംഭാവനയായി കിട്ടിയ തുക 2,244 കോടി രൂപ. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ മൂന്നിരട്ടി തുകയാണ് സംഭാവനയായി ലഭിച്ചത്. ഫണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. ആണ് രണ്ടാമത്. ബി.ആര്‍.എസിന് 580 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 289 കോടിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബി.ജെ.പിക്ക് ലഭിച്ച വിഹിതം കോണ്‍ഗ്രസിനേക്കാള്‍ 776.82 ശതമാനം അധികമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും കൂടുതല്‍ സംഭാവന നല്‍കിയത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. ഇവര്‍ ബി.ജെ.പിക്ക് 723 കോടിയും കോണ്‍ഗ്രസിന് 156 കോടി രൂപയുമാണ് സംഭാവനയായി നല്‍കിയത്.
പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ബി.ആര്‍.എസിന 85 കോടിയും ജഗന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസി 62.5 കോടി രൂപയും സംഭാവനയായി നല്‍കി. തെലങ്കാന, ആന്ധ്രാപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികള്‍ക്കും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
എ.എ.പിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 11.1 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആം ആദ്മിക്ക് 37.1 കോടിരൂപ കിട്ടിയിരുന്നു. മുന്‍ വര്‍ഷം സി.പി.എമ്മിന് ലഭിച്ചത് 6.1 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 7.6 കോടി രൂപയായി ഉയര്‍ന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക ലഭിച്ച സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന് വ്യക്തമാക്കി.