Latest News From Kannur

ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്, പേരുകൾ ക്ഷണിച്ച് മന്ത്രി

0

തിരുവനന്തപുരം: ക്രിസ്‌മസ് പുലരിയിൽ അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞെത്തി. പുലർച്ചെ 5.50-നാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്‌തു. ഒപ്പം കുഞ്ഞിനിടാനുള്ള പേരുകളും ക്ഷണിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. “ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.  ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകൾ ക്ഷണിച്ചു കൊള്ളുന്നു”- മന്ത്രി കുറിച്ചു. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ കമന്റുകളായി നിരവധി പേരുകളും എത്തി. ക്രിസ്മസ് രാവിൽ ലഭിച്ച കുഞ്ഞായതിനാൽ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.

Leave A Reply

Your email address will not be published.