Latest News From Kannur

ഒന്നരവര്‍ഷത്തിനിടെ പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി; റെക്കോര്‍ഡ് നേട്ടമെന്ന് നരേന്ദ്രമോദി

0

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണെന്നും മോദി പറഞ്ഞു. പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി. തന്റെ സര്‍ക്കാരിന്റെ പരിപാടികളുടെയും നയങ്ങളുടെയും കേന്ദ്രബിന്ദു യുവജനങ്ങളാണെന്ന് മോദി പറഞ്ഞു. അവരോടുള്ള സത്യസന്ധതയും സുതാര്യതയുമാണ് ഈ നിയമനങ്ങളെന്നും മോദി പറഞ്ഞു. നിയമനത്തില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്ന് പറഞ്ഞ മോദി എല്ലാ മേഖലയിലും അവരെ സ്വയം പര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 26 ആഴ്ച പ്രസവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സത്രീകളുടെ കരിയറില്‍ വളരെയധികം സഹായകമായിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയായാലും ഡിജിറ്റല്‍ ഇന്ത്യയായാലും ബഹിരാകാശ, പ്രതിരോധ മേഖലകളിലും ഇത് കാണാന്‍ കഴിയുമെന്നും മോദി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാന്‍ യുവാക്കള്‍ക്കിത് അര്‍ഥവത്തായ അവസരങ്ങളേകുമെന്നും മോദി പറഞ്ഞു.

Leave A Reply

Your email address will not be published.