Latest News From Kannur

സ്ത്രീകളുടെ ക്ഷേമത്തിനായുള്ള നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനുള്ള ഉപകരണമല്ല: സുപ്രീംകോടതി

0

ന്യൂഡല്‍ഹി: സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങളെ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. മുന്‍ പങ്കാളിയുടെ സാമ്പത്തിക സ്ഥിതി തുല്യമാക്കുക എന്നതല്ല മറിച്ച് ആശ്രിതയായ ഒരു സ്ത്രീയ്ക്ക് ന്യായമായ ജീവിത നിലവാരം നല്‍കുക എന്നതാണ് ജീവനാംശം എന്ന് സുപ്രീംകോടതി പറഞ്ഞു. മൂന്ന് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബംഗലൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ലെന്ന് കോടതി പറഞ്ഞു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അതു കുടുംബത്തിന്റെ അടിത്തറയാണെന്ന് കോടതി പറഞ്ഞു.

 

Leave A Reply

Your email address will not be published.