മാഹി: മയ്യഴി ഭരണകൂടം സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപാടിയിൽ പളളൂർ എ.വി.എസ്.ഹാളിൽ ജനപ്രതിനിധി രമേശ് പറമ്പത്ത്, റീജ്യണൽ അഡ്മിനിസ്ട്രേറ്റര് ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദ്ര സിങ്ങ്, ഗവ: ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, വിവിധവകുപ്പ് മേധാവികൾ എന്നിവർ പരിഗണിച്ചത് 143 പരാതികൾ.
ആശുപത്രികളുടെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, ചില സർക്കാർ ഓഫീസുകളിലെ അഴിമതി, ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്താത്തത് മാലിന്യപ്രശ്നം, തെരുവ് വിളക്കുകൾ കത്താത്തത്, തകർന്ന ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ, മുൻസിപ്പൽ റോഡുകളും, ഇടവഴികളും കാട് പിടിച്ച് കിടക്കുന്നത്, പളളൂരിൽ പാർക്കിങ്ങ് ഇടമില്ലാത്തത്, റോഡിൽ സീബ്രാലൈൻ ഇല്ലാത്തത്, സ്‌കൂളുകളിൽ അദ്ധ്യാപകരില്ലാത്തത് തുടങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം വരെയുള്ള അപേക്ഷകളുണ്ടായിരുന്നു പരിഹരിക്കപ്പെടാത്ത പരാതികൾ മൂന്നാഴ്‌ചക്കകം പരിഹരിക്കുമെന്ന് എം. എൽ. എ പറഞ്ഞു