Latest News From Kannur

പി. ആർ ചരമവാർഷികാചരണം

0

പാനൂർ : പി. ആർ. കുറുപ്പ് 24ാം ചരമ വാർഷികാചരണം ഡിസംബർ 18 മുതൽ ജനുവരി 17 വരെ വിവിധ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു .
ഡിസംബർ 18 ന് പുത്തൂരിലെ പി.ആർ. സമൃതി മണ്ഡപത്തിൽ പുഷ്പാർചന നടക്കും. മുതിർന്ന സോഷ്യലിസ്റ്റ് വി.കെ. കുഞ്ഞിരാമൻ സ്മൃതി ദീപം കൊളുത്തുന്നതോട് കൂടി പരിപാടി ആരംഭിക്കും പി.ആർ. , അരങ്ങിൽ , പി. കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണ സമ്മേളനം മുൻമന്ത്രിയും എം. പി യുമായിരുന്ന നീലലോഹിതദാസ് നാടാർ ഉദ്ഘാടനം ചെയ്യും . 21 ന് തെരുവോര ചിത്രരചന , ഡിസംബർ 26 ന് പി.ആർ സ്മാരക സ്വർണ്ണ മെഡലിനുള്ള അഖില കേരള ചിത്രരചന മത്സരം, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അമ്പതോളം കുടുംബ സംഗമങ്ങൾ 22ന് കുന്നോത്ത് പറമ്പിൽ യൂത്ത് മീറ്റ് 24, 25, 26 തീയതികളിൽ പുസ്തകോത്സവം ജനുവരി 11 ന് വിളക്കോട്ടൂരിൽ നിന്നാരംഭിച്ച് പാനൂരിൽ സമാപിക്കുന്ന സമൃതി യാത്രയും സഹകാരി സംഗമം, ബൈക്ക് റാലി, മഹിളാ സംഗമം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും. ജനുവരി 17 ന് വടക്കെ പൊയിലൂരിൽ നിന്നാരംഭിച്ച് സെൻട്രൽ പൊയിലൂരിൽ അനുസ്മരണ റാലിയോട് കൂടി പരിപാടി സമാപിക്കും.
പത്രസമ്മേളനത്തിൽ പി.ദിനേശൻ, സി. കെ. ബി തിലകൻ മാസ്റ്റർ, ടി.പി. അനന്തൻ മാസ്റ്റർ, എൻ. ധനഞ്ജയൻ,പി. പി. പവിത്രൻ, കെ. പി. റിനിൽ, നന്ദനൻ കെ.പി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.