പാനൂർ : 1990 കാലഘട്ടങ്ങളിൽ പാനൂർ മേഖലയിൽ മിമിക്രി കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു അനിൽ പാറാട് ആ കാലഘട്ടത്ത് മിമിക്സ് പരേഡ്, മിമിക്സ് ഗാനമേള എന്നിവ സജീവ മായപ്പോൾ സ്വരലയ ഓർക്കസ്ട്ര എന്ന പേരിലും സ്വരലയ മിമിക്സ് എന്ന പേരിലും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് നൃത്തമേഖലയിലേക്ക് തിരിയുന്നത്. കണ്ണൂർ കോഴിക്കാട് ജില്ലകളിൽ നൂറ് കണക്കിന് ശിഷ്യരെ സൃഷ്ടിച്ച് സ്ക്കൂൾ കലോത്സവ വേദിയിൽ ജില്ലയിലും സംസ്ഥാനത്തും നിരവധി പ്രതിഭകളെ സൃഷ്ടിക്കാൻ അനിൽ പാറാടിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച സൗമ്യ മുഖമുള്ള കലാപ്രതിഭയായിരുന്നു. മികച്ച തെയ്യം കലാകാരനും നാദസ്വര വിദ്യാനുമായിരുന്നു. പാനൂർ നവരസം ഡാൻസ് അക്കാദമിയും കണ്ണംവെള്ളി എൽ. പി സ്കൂളും ചേർന്നാണ് അനുസ്മരണ ചടങ്ങ് സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. സിനിമാ സീരിയൽ നടൻ രാജേന്ദ്രൻ തായാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. സജിത്ത് അധ്യക്ഷനായി. സജീന്ദ്രൻ പാലത്തായി സ്വാഗതം പറഞ്ഞു. പാനൂർ നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ, കെ.കെ. സുധീർ കുമാർ, എം. രത്നാകരൻ, കെ.പി.സി.സി. മെംബർ വി.സുരേന്ദ്രൻ മാസ്റ്റർ, ഷാജിമോൻ മാസ്റ്റർ, ഉത്തമൻ പാറാട് തുടങ്ങിയവർ സംസാരിച്ചു.