Latest News From Kannur

തലശ്ശേരി – മൈസൂർ റയിൽപാതയുൾപ്പെടെ തലശ്ശേരിയുടെ സമഗ്രവികസന ആവശ്യങ്ങൾക്ക് മുന്നിലുണ്ടാവും – സ്പീക്കർ എ.എൻ.ഷംസീർ

0

തലശ്ശേരി : തലശ്ശേരി – മൈസൂർ റെയിൽ പാത, തലശ്ശേരി കോർപ്പറേഷൻ, തലശ്ശേരി പാർലമെൻ്റ് ആസ്ഥാന പുന:സ്ഥാപനം , തുടങ്ങി തലശ്ശേരി വികസന വേദി ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമായവയാണെന്നും, തലശ്ശേരിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തൻ്റെ പിന്തുണയുണ്ടായിരിക്കുമെന്നും നിയമസഭാസ്പീക്കർ അഡ്വ. എ.എൻ.ഷംസീർ അറിയിച്ചു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി, മൂന്ന്ട്രെയിൻ യാത്രക്കാരെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയ ആർ.പി.എഫ്, ജി.ആർ.പി. ഉദ്യോഗസ്ഥരും ഒരു റയിൽവേ പോർട്ടറും ഉൾപ്പെടെ 9 പേർക്ക് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ, ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവൻ രക്ഷാ പ്രവർത്തനം നടത്തിയവരെ സ്പീക്കർ മുക്തകണ്ഠം പ്രശംസിച്ചു. തലശ്ശേരി വികസന വേദി പ്രസിഡൻ്റ് കെ.വി.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷൻ ട്രാഫിക് ഇൻസ്പെക്ടർ ജി.പി.രാജേഷ്അസിസ്റ്റൻ്റ്സ്റ്റേഷൻമാസ്റ്റർ കെ.പ്രമീഷ്, കണ്ണൂർ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റ്സി.സി.വർഗ്ഗീസ്, വികസനവേദി വൈസ്.പ്രസിഡൻ്റ്  ബി.മുഹമ്മദ് കാസിം, ശശീന്ദ്ര ബാബു , ആദരവ്ഏറ്റുവാങ്ങിയ ജി.ആർ.പി. എഫ്. കണ്ണൂർ സ്റ്റേഷൻ എ.എസ്.ഐ. പി.ഉമേശൻ, ആർ. പി. എഫ്. തലശ്ശേരി സ്റ്റേഷൻ എ.എസ്.ഐ. കെ.വി.മനോജ് കുമാർ, കണ്ണൂർ സ്റ്റേഷൻ ജി.ആർ.പി.എഫ്.സീനിയർ സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു ,ആർ. പി.എസ്. കണ്ണൂർ സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ.മുരളീധരൻ, തലശ്ശേരി സ്റ്റേഷൻ ആർ.പി.എഫ്. കോൺസ്റ്റബിൾ വി.കെ.റിബേഷ് , തലശ്ശേരി സ്റ്റേഷനിലെ പോർട്ടർ എ.കെ.റനീപ്എന്നിവർ സംസാരിച്ച. തലശ്ശേരി വികസന വേദി ട്രഷറർ സി.പി.അഷറഫ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.