പാനൂർ :ദേശാഭിമാനി ലേഖകനായിരുന്ന കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സ്‌മരണക്ക് പാനൂരിലെ കെ കെ രാജീവൻ കലാസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ദേശാഭിമാനി പാലക്കാട് ചിറ്റൂർ ലേഖകൻ എസ് സുധീഷിന്. മൈക്രോ ഫിനാൻസ് സാമ്പത്തിക കെണിയെക്കുറിച്ച് നാല് ദിവസമായി പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാർഡ്. മാധ്യമപ്രവർത്തകരായ മനോഹരൻ മോറായി, ഒ സി മോഹൻരാജ്, യു ബാബുഗോപിനാഥ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 10,000 രൂപയും പ്രശസ്‌തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം 25ന് വൈകിട്ട് പാനൂരിൽ ചേരുന്ന കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണ സമ്മേളനത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് സമ്മാനിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.