*മാഹി കോളേജ്: ഹിന്ദി വിഭാഗം ദേശിയ സെമിനാർ നടത്തി*

*മാഹി കോളേജ്: ഹിന്ദി വിഭാഗം ദേശിയ സെമിനാർ നടത്തി*
മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് ഹിന്ദി വിഭാഗത്തിൻ്റെ നേത്വത്തിൽ ഹിന്ദി ചെറുകഥാ - നോവൽ സ്ത്രീ സാഹിത്യങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാർ ഹിന്ദി സാഹിത്യകാരിയും മാംഗ്ലൂർ സർവ്വകലാശാല അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ.പ്രിയ റാണ ഉദ്ഘാടനം ചെയ്തു. 21-ാം നൂറ്റാണ്ടിലെ സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പമ്പ ദേവസ്വം ബോർഡ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.സവിത പ്രമോദ് ഹിന്ദി സാഹിത്യത്തിലെ സ്ത്രീ ശീല്കാരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ.കെ.എം.ഗോപിനാഥൻ, സുചിത്ര, ഡോ.മഞ്ജുള, ഡോ.ബേബി സുമംഗല സംസാരിച്ചു. വിദ്യാർത്ഥികളായ അക്ഷര.യു, ഗോപിക സികേഷ്, സാനിയ പ്രകാശ്, അനുനന്ദന.എ.കെ, ആര്യ നന്ദ.ടി.കെ, ധനുഷ.കെ.പി, നവ്യ ശ്രീധരൻ.കെ.കെ, തീർത്ഥ.എം.പി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.