പാനൂർ :ഷാർജ കെ എം സി സി പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക പാനൂർ ലേഖകനും മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുമായ നൗഷാദ് അണിയാരം രചിച്ച കൈയൊപ്പ് (ചന്ദ്രിക നവതി ഉപഹാരം) പുസ്തക പ്രകാശനം നവംബർ 26 ചൊവ്വ വൈകുന്നേരം 4 മണിക്ക് പാനൂർ പി പി മമ്മു ഹാജി സ്മാരക ലീഗ് ഹൗസിൽ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും ചന്ദ്രിക മുൻ എഡിറ്ററുമായ സി പി സൈതലവി നിർവഹിക്കും.
ഗ്രന്ഥകാരനും ചന്ദ്രിക മുൻ റസിഡൻ്റ് എഡിറ്ററുമായ ടി സി മുഹമ്മദ് ആദ്യ കോപ്പി ഏറ്റുവാങ്ങും. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തും. ചടങ്ങിൽ മുസ് ലിo ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല ചന്ദ്രിക മുൻ പാനൂർ ലേഖകന്മാരായ ചമ്പാടൻ അബ്ദുല്ല മാസ്റ്റർ, പൂതങ്കോടൻഅബ്ദുല്ല മാസ്റ്റർ എന്നിവരെ ആദരിക്കും. ഷാർജ കെ എം സി സി അലിവ് കൂത്തുപറമ്പ്മ ണ്ഡലം കോ- ഓർഡിനേറ്റർ പി കെ അലി ഗ്രന്ഥ കർത്താവിനെ ആദരിക്കും. മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ചരിത്രം, തെരഞ്ഞെടുപ്പ് വിശേഷങ്ങൾ, വ്യക്ക്തികൾ വിശേഷങ്ങൾ, നാട്ടറിവ്, കോവിഡ് വിശേഷങ്ങൾ ഉൾപ്പടെ വിവിധ വിഷയങ്ങൾ പരാമർശിക്കുന്ന മുന്നൂറോളം പേജുള്ളതാണ് പുസ്തകം.
രാഷ്ട്രീയ സമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഗ്രന്ഥ കർത്താവ് നൗഷാദ് അണിയാരം മറുമൊഴി നടത്തും.
പത്രസമ്മേളനത്തിൽ മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ഷാർജ കെ എം സി സി മുൻ സംസ്ഥാന പ്രസിഡൻ്റ് ടി കെ അബ്ദുൽ ഹമീദ്, ഗ്രന്ഥ കർത്താവ് നൗഷാദ് അണിയാരം പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.