പാനൂർ:ബന്ധങ്ങളുടെ പവിത്രത
തിരിച്ചറിയണമെന്നും
സുഖസൗകര്യങ്ങളുടെ
ആധിക്യത്തിൽ അതിന്
വിള്ളലേൽക്കുന്നത്
കാത്ത് സൂക്ഷിക്കണമെന്നും
കടവത്തൂരിൽ സംഘടിപ്പിക്കപ്പെട്ട
ഇസ്ലാഹി കുടുംബ സംഗമം അഭിപ്രായപ്പെട്ടു.
മസ്ജിദുൽ ഹുദാ പരിസര
ത്ത് എ.കെ. അബൂബക്കറിൻ്റെ വീട്ട് മുറ്റത്താണ് സംഗമം
നടന്നത്. മഹല്ല് ഖത്തീബ്
എൻ.കെ. അഹ്മദ് മദനി
അധ്യക്ഷനായി. കെ. എൻ.എം. ജില്ലാ പ്രസി
ഡണ്ട് പി.കെ.ഇബ്റാഹിം
ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി.
എൻ.ഐ. എസ്
പ്രസിഡണ്ട് പി.കെ. അബ്ദുല്ല,
സംഘടനാ
സാരഥികളായ അബ്ദുൽ
ഖയ്യൂം പുന്നശ്ശേരി, സി.എച്ച്.ഇസ്മായിൽ ഫാറൂഖി,
ടി.അശ്റഫ് മാസ്റ്റർ,
എ.സി.അബൂബക്കർ,
എ.കെ. അബൂബക്കർ,
കെ.കെ. അബ്ദുല്ല,
കെ. റഫീഖ് എന്നിവർ
ആശംസകളർപ്പിച്ചു.
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
എം.ജി.എം ജില്ലാ പ്രസിഡണ്ട് സക്കീന തെക്കയിലിനെ ചടങ്ങിൽ
വെച്ച് ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.