Latest News From Kannur

ഹൃദയം കൊണ്ട് നന്ദി, ജനങ്ങളുടെ ഇടയിൽ ഞാനുണ്ടാവും’

0

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് ഇടതു സ്ഥാനാർത്ഥി ഡോ. പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന് സരിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും. സരിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി. സരിൻ മൂന്നാം സ്ഥാനത്താണ് എത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ എൽ.ഡി.എഫ് വോട്ടുകൾ വർധിപ്പിക്കാൻ സരിന് കഴിഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.