Latest News From Kannur

മേലെ പൂക്കോം വനിത ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു ;ഹോട്ടൽ കത്തി നശിച്ചു

0

പാനൂർ:പാനൂർ നഗരസഭ 39-ാം വാർഡ് മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാലക്ക് സമീപം വനിതാ ഹോട്ടലിന് തീ പിടിച്ചു. തെക്കയിൽ പുരുഷോത്തമൻ നടത്തുന്ന വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീ പിടിച്ചു. തുടർന്ന് കടയ്ക്ക് തീ പിടിക്കുകയായിരുന്നു.അടുക്കള മുഴുവൻ കത്തി നശിച്ചു.പാത്രങ്ങൾ, മരങ്ങൾ, ഓട്, ഇഷ്ടിക എന്നിവ നശിച്ചു.നെറ്റിക്ക് പരിക്കേറ്റ പുരുഷോത്തമനെ (72) പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുരുഷോത്തമനും ഭാര്യ രാധയും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രണ്ട് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.പാനൂർ അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീ അണച്ചു.സേന രണ്ട് ഗ്യാസ് സിലിണ്ടർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സിലിണ്ടർ പൊട്ടിയിരുന്നു.തൊട്ടടുത്ത സുസുക്കി ടൂവീലർ വാഹന ഷോറൂമിലേക്ക് തീ പടരാതെ നോക്കാൻ സേനയ്ക്ക് കഴിഞ്ഞു. ഓട്, ഇഷ്ടിക എന്നിവ പൊട്ടിത്തെറിച്ചിരുന്നു. അഗ്നിശമന സേനയോടൊപ്പം പാനൂർ പോലീസും സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചു.

Leave A Reply

Your email address will not be published.