ന്യുഡല്‍ഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 135ാം ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു.
‘അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ഞാന്‍ ആദരം അര്‍പ്പിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.