തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ എൽ.പി. വിഭാഗം(ജനറൽ ) ഓവറോൾ ജേതാക്കൾ !
പൊതുവാച്ചേരി: തലശ്ശേരി ചിറക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗത്തിൽ പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ അറുപത്തിയഞ്ച് പോയൻ്റ് നേടി ജേതാക്കളായി.തലശ്ശേരി സൗത്ത് എ.ഇ.ഒ. സുജാത വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.ശ്രേയകൃഷ്ണ, അൻവിൻ അനിൽ കുമാർ, ഋതുവർണ്ണ, ശ്രീലക്ഷ്മി, ഫിദ പ്രജിൻ, ഷെൻസ തുടങ്ങിയവർ വിവിധ ഇനങ്ങളിൽ വിജയികളായി.ദേശഭക്തി ഗാനത്തിൽ ഒന്നാം സ്ഥാനവും സംഘഗാനത്തിൽ ഏ ഗ്രേഡും വിദ്യാലയ സംഘം കരസ്ഥമാക്കി.വിജയികളായ വിദ്യാർഥികളെയും കുട്ടികളെ നയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും പ്രധാനാധ്യാപിക ദിവ്യ ടീച്ചർ അഭിനന്ദിച്ചു.