ചമ്പാട് :
സിപിഐ എം പാനൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ചു സിഐടിയു പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടന്നു. താഴെ ചമ്പാട് ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫ്രൻസ് ഹാളിൽ സിഐടിയു ജില്ല സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെകെ സുധീർകുമർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ വിജയൻ, എൻ അനൂപ് എന്നിവർ സംസാരിച്ചു. കെപി ലീല സ്വാഗതം പറഞ്ഞു.