Latest News From Kannur

ഉദ്ഘാടന കർമ്മം ക്ഷേത്രത്തിൽ നടന്നു

0

പന്തക്കൽശ്രീ അയ്യപ്പക്ഷേത്രം നവീകരണ കലശത്തിന്റെ ഭാഗമായി ക്ഷേത്ര കവാടം മുതൽ ക്ഷേത്രം വരെ ക്ഷേത്ര നടവഴി ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടന കർമ്മം ക്ഷേത്രത്തിൽ നടന്നു. പരേതനായ സി.ടി ഗംഗാധരൻ നമ്പ്യാരുടെ സ്മരണയ്ക്ക് ഭാര്യ പന്തക്കൽ ലക്ഷ്മി വീട്ടിൽ ആനന്ദവല്ലിയും കുടുംബവും നിർമ്മിച്ച നടവഴിയുടെ ഉദ്ഘാടനം രമേഷ് പറമ്പത്ത് എംഎൽഎ നിർവഹിച്ചു. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് രവി നികുഞ്ചം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ പന്തക്കൽ, ടി. എം സുധാകരൻ, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സി.വി മോഹൻ കുമാർ, കെ.കെ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. 2025 ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശവും ധ്വജ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു വരികയാണ്. നവംബർ 9 രാവിലെ കൊടിമരം എണ്ണത്തോണിയിൽ മാറ്റുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപാടിൻ്റെ കാർമികത്വത്തിൽ നടക്കും. 2025 ൽ ധ്വജ പ്രതിഷ്ഠയും ഉത്സവവും നടക്കും.

Leave A Reply

Your email address will not be published.